വിജയുടെ അറുപതാം ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി; പുതുമയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

single-img
28 October 2016

 

bhairava-photos-03

വിജയ് ചിത്രമായ ഭൈരവയുടെ ട്രെയിലര്‍ ഇറങ്ങി. വിജയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്.

അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. വിജയ് ചിത്രത്തിന് പുതുമ ഒന്നുമില്ലെന്നും ഇതേക്കെ തന്നെയല്ലെ കഴിഞ്ഞ സിനിമകളിലും ചെയ്തിരുന്നത് എന്നുമാണ് ട്രോളുകളുടെ ഉള്ളടക്കം.