മുഖ്യമന്ത്രി പിണറായിയെ അവഹേളിക്കാന്‍ മേനക ഗാന്ധി ആര്;ഇങ്ങനെ സംസാരിക്കാന്‍ അവർക്ക് അധികാരം നല്‍കിയത്: ചെന്നിത്തല

single-img
27 October 2016

pinarayi-and-chennithala-2

കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഗണിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാന്‍ മേനകക്ക് ആരാണ് അധികാരം നല്‍കിയതെന്നു ചെന്നിത്തല ചോദിച്ചു.
തെരുവുനായ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിലെ പ്രശ്‌നം അറിയാതെ വായില്‍ത്തോന്നിയത് വിളിച്ച് പറയുകയല്ല വേണ്ടത്.തെരുവുനായയുടെ കടിയേറ്റ് ആളുകള്‍ മരിക്കുക എന്ന് പറയുന്നത് അങ്ങേയറ്റത്തെ ഗുരുതരമായ കാര്യമാണെന്നും അതിനെ നിസാരകാര്യമാക്കി പറയുകയും തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.

മേനക ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്നും കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവര്‍ക്ക് അറിയില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചിരുന്നു