ആഡംബരക്കാറില്‍ ‘പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്’ എന്ന് ബോര്‍ഡ്; ബ്രിട്ടനില്‍ സായിപ്പന്മാരെ ഞെട്ടിച്ച് പൂഞ്ഞാര്‍ ആശാന്റെ സവാരി

single-img
27 October 2016

 

george

ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ പി സി ജോര്‍ജ്ജിനെ സ്വീകരിക്കാന്‍ രാജ്യത്തെ മലയാളികളെല്ലാം മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മലയാളികള്‍ ധാരളമുണ്ടെന്നതിനാല്‍ തന്നെ വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രകളില്‍ കേരളത്തിലെ പതിവ് തുടരാന്‍ തന്നെയാണ് ജോര്‍ജ്ജ് ആഗ്രഹിക്കുന്നതും.

ബ്രിട്ടീഷ് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇവിടുത്തെ സഞ്ചാരമെങ്കിലും പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് എന്ന ബോര്‍ഡ് വയ്ക്കാന്‍ അദ്ദേഹം മറന്നില്ല. കാറിലുള്ളത് താനാണെന്ന് ബ്രിട്ടനിലെ മലയാളികള്‍ തിരിച്ചറിയേണ്ടേ എന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട്. പൂഞ്ഞാര്‍ ആശാന്‍ പി സി ജോര്‍ജ്ജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ജോര്‍ജ്ജിന്റെ എംഎല്‍എ ബോര്‍ഡ് വച്ച ചിത്രം പുറത്തുവന്നത്. ഒപ്പം അദ്ദേഹത്തിന്റെ ലണ്ടന്‍ യാത്രയുടെ നിരവധി ചിത്രങ്ങളും കാണാം. ആശാന്‍ ലണ്ടന്‍ കളം കൈക്കലാക്കി എന്ന തലക്കെട്ടോടെയുള്ള ചിത്രങ്ങള്‍ക്കൊപ്പം പി സി ജോര്‍ജ്ജ് ഹോട്ടലിലൂടെ നടന്നുവരുന്ന വീഡിയോയും ഫേസ്ബുക്ക് പേജില്‍ പാണാം.

poonjar-asaan

ഒക്ടോബര്‍ 21ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലെത്തിയ ജോര്‍ജ്ജിനെ പ്രവാസി സാരഥികളാണ് സ്വീകരിച്ചത്. ഈമാസം 29 വരെ ജോര്‍ജ്ജ് ലണ്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ തുടങ്ങിയ പത്ത് നഗരങ്ങളില്‍ വേദികളില്‍ മലയാളികളോട് സംസാരിക്കും.

യുകെ മലയാളി സമൂഹത്തിനിടയില്‍ ഇത്രയേറെ പൊതുവേദികള്‍ ലഭിക്കുന്നത് ഇതാദ്യമാണെന്നാണ് അണികള്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ക്കൊപ്പം ജോര്‍ജ്ജ് ബ്രിട്ടീഷ് പാര്‍ലമെന്റും സന്ദര്‍ശിക്കുന്നുണ്ട്.