സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ആക്ഷന്‍ ത്രില്ലര്‍ മൂവി കബാലി ആദ്യമായി മലയാളം മിനിസ്‌ക്രീനില്‍

single-img
27 October 2016

 

kabaleeda

ആരാധക ലക്ഷങ്ങളെ കോരിത്തരിപ്പിച്ച സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വിസ്മയിപ്പിക്കുന്ന വേഷപകര്‍ച്ചയായ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ മൂവി കബാലി മിനിസ്‌ക്രീനില്‍ എത്തുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് ഏഷ്യാനെറ്റിലാണ് സംപ്രേഷണം ചെയ്യുന്നത്.

ചിത്രത്തിന്റെ മലയാളം മൊഴിമാറ്റപതിപ്പാണ് സംപ്രേഷണം ചെയ്യുക. പാ രഞ്ജിത്ത് ആണ് കബാലി സംവിധാനം ചെയ്തത്. രാധിക ആപ്തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും കബാലി തകര്‍ത്തിരുന്നു.