പ്രതിരോധ രേഖകള്‍ മോഷ്ടിച്ചു; ഡല്‍ഹിയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

single-img
27 October 2016

 

pak-high-commission_650x400_41477544875
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് ഉന്നത പാക് നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

പാകിസ്ഥാന്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പാക് ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 2015 നവംബറില്‍ പാകിസ്ഥാന്‍ സംഘത്തിലെ ഉദ്യോഗസ്ഥരെയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും റെയ്ഡില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം നടന്ന ഉറി ഭീകരാക്രണത്തിന് ശേഷം പാക് ഭീകരര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുകയും തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.