രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നാസയുടെ ഫേസ്ബുക്ക് ലൈവ്

single-img
26 October 2016

screen-16-29-5226-10-2016

വാഷിങ്ടണ്‍: നാസ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഫെയിസ്ബുക്ക് ലൈവ് തുടങ്ങി. INTERESTINATE എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലൈവ് വീഡിയോ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ 50,000 ല്‍പ്പരം ഫെയ്സ് ബുക്ക് അക്കൗണ്ടുകളിലേക്കും ഇതിലെ ലൈവ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ നാസയും വൈറലായി കൊണ്ടിരിക്കുകയാണ്.

 
ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിന് തുടക്കം കുറിച്ചത്.കഴിഞ്ഞ ജൂണ്‍ 1ന് ബഹിരാകാശ കേന്ദ്രത്തിലെ മൂന്ന് ബഹിരാകാശ യാത്രികരുമായി സംവദിച്ചാണ് സക്കര്‍പര്‍ഗ് ഈ തീരുമാനത്തില്‍ എത്തിയത്. അന്ന് ഭൂമിയില്‍ നിന്ന് ബഹിരാകാശ കേന്ദ്രത്തിലേക്ക് നടന്ന ലൈവ് സംഭാഷണം നാസയുടെ ഫെയ്സ് ബുക്ക് പേജില്‍ ലൈവായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 20 മിനുട്ട് നീണ്ടുനിന്നു ലൈവ് വീഡിയോയില്‍ അന്ന് കാഴ്ചക്കാരും ചോദ്യങ്ങളുമായി പങ്കുചേര്‍ന്നിരുന്നു…