മലയാളത്തിന്റെ മലരിനു അവസരങ്ങള്‍ കുറയുന്നതിന് കാരണമെന്ത്?

single-img
26 October 2016

sai-pallavi
”മലരേ നിന്നെ കാണാതിരുന്നാല്‍….” മുഖക്കുരുവുള്ള സുന്ദരി..മലയാളത്തിന്റെ വിരുന്നുകാരിയായെത്തി..വീട്ടുകാരിയായി മാറി.പ്രേമം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ജോര്‍ജിയയില്‍ എംബിബിഎസ് പഠനം കഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ താരം സിനിമയും ജോലിയും ഒന്നിച്ച് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ് ആദ്യ സിനിമയക്ക് ശേഷം താരത്തെ തേടി എത്തിയത്.
ഇപ്പോള്‍ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ല, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിങ് ഷെഡ്യൂള്‍ മാറാന്‍ പാടില്ല എന്നിങ്ങനെയുള്ള നടിയുടെ ചില കടുത്ത നിബന്ധനകള്‍ കഥയുമായി എത്തുന്ന സംവിധായകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണ് കാരണം. സെല്‍വരാഘവന്റെ സംവിധാനത്തില്‍ സന്താനം നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. കരാര്‍ ഒപ്പിടുന്നതിനു മുന്‍പായി താരത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പറഞ്ഞതാണ് അണിയറ പ്രവര്‍ത്തകരെ കുഴക്കിയത്.ഇതോടെ നിരവധി അവസരങ്ങള്‍ സായ് പല്ലവിക്ക് നഷ്ടമായി.