ഇനി മുതല്‍ ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യക്ക് വേണ്ട ;സോഷ്യല്‍ മീഡിയയിലുടെയുള്ള ബഹിഷ്‌കരണ ആഹ്വാനത്തിനു പിന്നാലെ ചൈനീസ് ഉത്പന്ന വിൽപ്പനയിൽ 45 ശതമാനം ഇടിവ്

single-img
26 October 2016

chinese-light-5_110812105638

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയുടെ കരുത്ത് വീണ്ടും തെളിയിച്ച് ചൈനീസ് ഉത്പന്ന വിൽപ്പന 45 ശതമാനം ഇടിവ് രേഖപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ദീപാവലിക്ക് ചൈനീസ് സാധാനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യയ്ക്കാർ പോലും വിൽപ്പന ഇത്രത്തോളം ഇടിയുമെന്ന് കരുതിക്കാണില്ല
കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ ദീപവലിക്ക് 45 % ചൈനീസ് ഉത്പന്നങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിഎഐടി (കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ്) നാഷണല്‍ പ്രസിഡന്റ് ബി .സി ഭാരതിയ, സെക്രട്ടറി ജനറല്‍ ഖന്‍ദേവാല്‍ തുടങ്ങിവരുടെ നിരീക്ഷണത്തില്‍ പറയുന്നു.

ചൈനീസ് വസ്തുക്കളായ പടക്കങ്ങള്‍, ഇലക്ട്രിക് ബള്‍ബുകള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റ് ഐറ്റങ്ങള്‍, ഇലക്ട്രിക് ഫിറ്റിങ്ങുകള്‍, ഡെക്കറേഷന്‍ ഉത്പന്നങ്ങള്‍ എന്നിവക്കാണ് കുത്തനെ വില്‍പ്പനയില്‍ ഇടിവുണ്ടായത്.

സോഷ്യല്‍ മീഡിയ വഴി ഉണ്ടായ പരസ്യപ്പെടുത്തല്‍ മണ്ണു കൊണ്ടും മറ്റും ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്. മാത്രമല്ല ചൈനീസ് വസ്തുക്കള്‍ക്ക് പുറമെ വളരെയധികം പാരമ്പര്യ തനിമ ഉണര്‍ത്തുന്ന വസ്തുക്കള്‍ കൊണ്ടു വരുവാനും കഴിഞ്ഞു.

ദീപാവലിക്ക് മാസങ്ങള്‍ മുന്‍പു തന്നെ സാധാനങ്ങള്‍ വാങ്ങിച്ചു വെച്ച കച്ചവടക്കാര്‍ക്ക് ഇതി തിരിച്ചടിയായി. സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ തുടരുകയാണെങ്കില്‍ ക്രിസ്മസ്, പുതുവത്സര ഷോപ്പിങ് ആഘോഷങ്ങള്‍ ചൈനീസ് വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിനാല്‍ മികവുറ്റതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനും ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.