ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറും പ്രവര്‍ത്തനം ആരംഭിച്ചു

single-img
25 October 2016

untitled-1-boby

കൊട്ടാരക്കര : ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗൂപ്പിന്റെ ഷേറും പ്രശസ്ത സിനിമതാരങ്ങളായ മധുവും ഷീലയും ചേര്‍ന്ന് ഇന്നലെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനവേളയില്‍ കൊട്ടാരക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന രോഗികളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായം ഡോ. ബോാബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് സ്വര്‍ണ്ണസമ്മാനങ്ങള്‍ ലഭിച്ചു. ഡയമണ്ട് ആഭാരണങ്ങള്‍ക്ക് 50% ഡിസ്‌കൗണ്ടും ഈ മാസം പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് മറഡോണ ഗോള്‍ഡ് പാര്‍ട്ണറാകാന്‍ അവസരവും ഒരുക്കിയിരിക്കുന്നു.

ഈ അവസരം ലഭിക്കുന്നവര്‍ക്ക് മറഡോണക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്‌ലേസ്, ഐ ഫോണ്‍, ഗോള്‍ഡ് നെക്‌ലേസ്, ഗോള്‍ഡ് കോയിന്‍, വാഹനത്തില്‍ സൗജന്യമായി പെട്രോളോ ഡീസലോ നിറക്കാനുള്ള അവസരം എന്നിങ്ങനെ നിരവധി ആനൂകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.