ജേക്കബ് തോമസിന്റെ ഫോൺ ചോർത്തൽ പരാതി ക്രൈംബ്രാഞ്ചിനു;രാഷ്ട്രീയ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി

single-img
24 October 2016

pinarayi_001307016വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യം ഡിജിപി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പരാതി നൽകിയത് മാധ്യമവാർത്തകളുടെ അടിസ്‌ഥാനത്തിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഉദ്യോഗസ്‌ഥരുടെ ഫോൺ ചോർത്തുന്നത് സർക്കാർ നയമല്ല. ഫോൺ ചോർത്താൻ അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതയുദ്ധം നിലനില്‍ക്കുകയാണെന്നും ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയേയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.