മുത്തലാഖിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി;സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും

single-img
24 October 2016

narendra modi in Dhanbad

മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍ക്കൂടി മൂന്നുതവണ തലാഖ് പറഞ്ഞ് നശിപ്പിക്കേണ്ടതാണോ മുസ്‌ലിം സ്ത്രീകളുടെ ജീവിതമെന്നും പ്രധാനമന്ത്രി ചോദിച്ചു.ഉത്തരപ്രദേശിലെ മഹോബയിൽ ബിജെപിയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കവേയായിരുന്നു മുത്തലാഖിൽ മോദി നിലപാട് വ്യക്‌തമാക്കിയത്. സ്ത്രീകൾക്ക് തുല്യ അവകാശം കിട്ടാൻ നടപടി എടുക്കണമെന്നും മോദി പറഞ്ഞു.
ചില രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. ടിവി ചർച്ചകളിൽ പെങ്കടുക്കുന്നവരോട് തനിക്കൊരു അഭ്യർഥനയുണ്ട്. സ്ത്രീകളുടെ അവകാശം എന്നത് ഹിന്ദു മുസ്ലിം വിഷയമല്ല. അത് ഒരു വികസന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ചില പാർട്ടികൾ സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് നോക്കുന്നത്. മറ്റ് ചിലർ അധികാരത്തിനുവേണ്ടിയും ശ്രമിക്കുന്നു. തങ്ങളാകെട്ട ഉത്തർപ്രദേശിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് നമ്മുടെ അമ്മയാണ്. ഈ അമ്മയെ കൊള്ളയടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. നിരവധി പ്രധാനമന്ത്രിമാരെ രാജ്യത്തിന് സംഭാവന നല്‍കിയ നാടാണ് ഉത്തര്‍പ്രദേശ്. ഞാനും ഉത്തര്‍പ്രദേശുകാരനാണെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാം. ഇതുവരെ ഇവിടെനിന്ന് ഉണ്ടായിട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരുംകൂടി ഈ നാടിനായി ചെയ്തതിലും കൂടുതല്‍ താന്‍ ചെയ്യുമെന്നും മോദി വ്യക്തമാക്കി.