ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെന്ന് ഭരണസമിതി;സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പ്രാധാന്യം തന്നെ നൽകും

single-img
24 October 2016

haji_ali_759
മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറാണെന്ന് ദര്‍ഗ ഭരണസമിതി സുപ്രീംകോടതിയില്‍ അറിയിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന്് മുംബൈ ഹൈക്കോടതി രണ്ടുമാസം മുന്‍പ് വ്യക്തമാക്കിയിരുന്നു. സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പ്രാധാന്യം തന്നെ നൽകുമെന്നാണ് ഭരണസമിതി കോടതിയെ അറിയിച്ചത്.ദർഗയിൽ സ്‌ത്രീകൾക്കുള്ള വിലക്ക് നിരോധിച്ചതിനെതിരേ ദർഗ സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈവർഷം ആദ്യം വനിത പ്രവർത്തക തൃപ്‌തി ദേശായി അടക്കം നൂറോളം സ്‌ത്രീകൾ മഹാരാഷ്‌ട്രയിലെ ശനീശ്വര ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. സ്‌ത്രീകൾക്ക് പതിറ്റാണ്ടുകളായി പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രമായിരുന്നു അത്. ദർഗയിൽ സ്‌ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് അവരുടെ മൗലീകഅവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.