ഹണീ ട്രാപ്പ്: വരുണ്‍ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; ആരോപണം തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ഭാവി ഇല്ലാതാകും

single-img
23 October 2016

 

varun_gandhi_760x400

ബിജെപി എംപി വരുണ്‍ ഗാന്ധി സ്ത്രീകള്‍ക്കൊപ്പമുള്ളതെന്ന് സംശയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം ഹണീട്രാപ്പില്‍ കുടുങ്ങി വരുണ്‍ ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ വിവാദ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മ്മയ്ക്ക് കൈമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് വരുണ്‍ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന പുരുഷന്റെയും യുവതിയുടെയും ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. അഭിഷേക് വര്‍മ്മയുടെ പങ്കാളിയായിരുന്ന ന്യൂയോര്‍ക്ക് അഭിഭാഷകന്‍ എഡ്മന്‍ഡ്‌സ് അലനാണ് വരുണിന്റെ പങ്ക് തെളിയിക്കുന്ന രേഖകളോടെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്. പ്രശ്‌നം അന്വേഷിക്കാനും വരുണിന്റെ വിശദീകരണം തേടാനും ബിജെപി ജനറല്‍ സെക്രട്ടി ഭൂപേന്ദര്‍ യാദവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇതിനിടെയാണ് പുതിയ ദൃശ്യങ്ങളും പുറത്തുവന്നത്.

ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാറായില്ലെങ്കിലും ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ വരുണിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകും. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുണിനെയാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് വരുണ്‍ എഴുതിയ തുറന്ന കത്തില്‍ തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് വരുണ്‍ ആരോപിച്ചിരുന്നു.