ട്രംപിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ പുറത്തേക്ക്; ഒരു രാത്രിക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന് നീലച്ചിത്ര നടി

single-img
23 October 2016

 

jessica-kcsg-621x414livemint

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ പുറത്തേക്ക് വരുന്നു. ഇത്തവണ പ്രമുഖ നീലച്ചിത്ര നടിയായ ജസീക്ക ഡ്രാക്കേയാണ് രംഗത്തെത്തിയത്.

ട്രംപ് തന്നോടും മറ്റ് രണ്ട് സ്ത്രീകളോടും മോശമായി പെരുമാറിയെന്നും 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് തന്നെ മുറിയിലേക്ക് ക്ഷണിച്ചെന്നുമാണ് ജസീക്കയുടെ ആരോപണം. ലോസാഞ്ചല്‍സില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ജസീക്ക പരസ്യമായി ട്രംപിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പത്ത് വര്‍ഷം മുമ്പ് കാലിഫോര്‍ണിയയില്‍ വച്ച് നടന്ന ഒരു ടൂര്‍ണമെന്റിനിടെയാണ് താന്‍ ട്രംപിനെ ആദ്യമായി കാണുന്നതെന്ന് ജസീക്ക അറിയിച്ചു. തുടര്‍ന്ന് ട്രംപിന്റെ സ്വീട്ടിലേക്ക് തന്നെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയായിരുന്നു. അവിടെ വച്ച് ട്രംപ് രണ്ട് സ്ത്രീകളെ അനുവാദമില്ലാതെ ചുംബിച്ചതായി ജസീക്ക ആരോപിക്കുന്നു. പിന്നീട് ട്രംപിന്റെ മുറിയിലേക്ക് വരുന്നതിന് 10,000 ഡോളര്‍ വാഗ്ദാനം ചെയ്തു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഒരു വ്യക്തി തന്നെ ഫോണില്‍ വിളിച്ച് ട്രംപിന്റെ മുറിയിലേക്ക് തനിച്ച് വരാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അത് നിഷേിക്കുകയായിരുന്നെന്നും ജസീക്ക വ്യക്തമാക്കി.

മുറിയില്‍ തിരിച്ചെത്തിയ ശേഷമാണ് ആ കോള്‍ വന്നത്. ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനുമാണ് ക്ഷണിച്ചത്. പിന്നീട് ട്രംപ് നേരിട്ട് സംസാരിച്ച് എന്താണ് വേണ്ടതെന്നും എത്രയാണ് വേണ്ടതെന്നും 10,000 ഡോളര്‍ പ്രതിഫലമായി നല്‍കാമെന്നും പറഞ്ഞു.

ജസീക്ക ഡ്രാക്കേ പുറത്തുവിട്ട ട്രംപിനൊപ്പമുള്ള ചിത്രം

ജസീക്ക ഡ്രാക്കേ പുറത്തുവിട്ട ട്രംപിനൊപ്പമുള്ള ചിത്രം

മുമ്പ് ഏഴ് വനിതകള്‍ ട്രംപ് പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നീ വനിതകളാണ് ഇവരില്‍ പ്രമുഖര്‍. ട്രംപിന് ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നതായ സര്‍വെ ഫലങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയുണ്ടായ ഈ ആരോപണം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി നോക്കിക്കാണേണ്ടത്.