നിങ്ങൾ സ്മാർട്ട് ഫോണിനടിമയാണോ എന്ന് പരിശോധിക്കാം

o-phone-addict-facebookഎന്തിനും ഏതിനും സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്ന കാലമാണല്ലോ ഇത്. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം നമ്മുടെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനൊപ്പം പല മാരക രോഗങ്ങളും വിളിച്ച്‌ വരുത്തും. നമ്മളറിയാതെ തന്നെ നമ്മെ പിടികൂടുന്ന സ്മാർട്ട് ഫോൺ അഡിക്ഷൻ നിങ്ങൾക്കുണ്ടോ എന്ന് ഇവിടെ പരിശോധിച്ചറിയാം.

 

താഴെ നൽകിയിരിക്കുന്ന ഓരോ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുക; ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ അല്ല എന്ന് ഒരു പേപ്പറിൽ ഉത്തരം എഴുതുക. ഉത്തരങ്ങളിൽ നിന്നും നിങ്ങളുടെ സ്മാർട്ട് ഫോൺ അഡിക്ഷന്റെ തീവ്രത മനസ്സിലാക്കാം.

 

ചോദ്യങ്ങൾ :

1. നിങ്ങൾ നടന്നുകൊണ്ട് ചാറ്റ് ചെയ്യാറുണ്ടോ?
2. ടോയ്ലെറ്റിൽ നിങ്ങൾ മൊബൈൽ ഫോൺ കൊണ്ട് പോകാറുണ്ടോ?
3. പവർബാങ്ക്/ ചാർജർ എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടോ? (ഇവ ബാഗിലോ മറ്റോ ആണ് കൂടെ കൊണ്ട് നടക്കാറുള്ളതെങ്കിലും അതെ എന്നാണ് ഉത്തരം നൽകേണ്ടത്)
4. കിടന്നു കൊണ്ട് ഫോൺ ഉപയോഗിക്കാറുണ്ടോ?
5. പതിവായി ഹെഡ്‌ഫോൺ ഉപയോഗിക്കാറുണ്ടോ ?
6. അൺലിമിറ്റഡ് / ഹൈസ്പീഡ് മോബൈൽ നെറ്റ് കണക്ഷൻ എടുത്തിട്ടുണ്ടോ?
7. സെൽഫികൾ എടുക്കാറുണ്ടോ?
8. തൊട്ട് അടുത്തിരിക്കുന്ന ആൾക്ക് സന്ദേശം അയക്കാറുണ്ടോ?
9. ഇടയ്ക്കിടക്ക് ഫോണെടുത്ത് നോക്കാറുണ്ടോ?
10. നിങ്ങൾ ഈ ചോദ്യങ്ങൾ വായിക്കുന്നത് ഫോണിലാണോ?

 

ഈ ചോദ്യങ്ങളിൽ 6 എണ്ണത്തിന് ഉത്തരം അതെ എന്നാണെങ്കിൽ സൂക്ഷിക്കുക നിങ്ങൾ സ്മാർട്ട് ഫോണിനടിമയായിക്കൊണ്ടിരിക്കുന്നു. 7 ചോദ്യങ്ങൾക്കും ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയായിക്കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല എന്നും; 8, 9,10 സ്‌കോറുകൾ ലഭിക്കുന്നവർ ഇതിനകം സ്മാർട്ട് ഫോണിന് അടിമയായിക്കഴിഞ്ഞിരിക്കുന്നു എന്നും മനസ്സിലാക്കാം.