വേഗതയുടെ കാര്യത്തില്‍ ജിയോ ഒന്നുമല്ലെന്ന് ട്രായി; 4ജി വേഗതയില്‍ രാജ്യത്ത് മുന്നില്‍ എയര്‍ടെല്‍

single-img
21 October 2016

 

jio_1473221648194
ടെലികോം മേഖലയില്‍ തരംഗം സൃഷ്ടിച്ച റിലയന്‍സ് ജിയോയ്‌ക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായി). രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ 4ജി സേവനം ജിയോയാണെന്നാണ് ട്രായിയുടെ കണക്കുകള്‍ പറയുന്നത്.

മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്ന് ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്ക് വേണ്ടത്ര വേഗതയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഓക്ല സ്പീഡ്ടെസ്റ്റ് റിപ്പോര്‍ട്ട് പ്രകാരവും ജിയോ 4ജിയുടെ വേഗം മറ്റു ടെലികോം കമ്പനികളുടെ 4ജി അപേക്ഷിച്ച് ഏറെ താഴെയാണ്.

reliance_jio_4g_1477040507573

ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്ക് വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

4ജി വേഗതയില്‍ എയര്‍ടെലാണ് മുന്നില്‍ നില്‍ക്കുന്നത്. എയര്‍ടെല്‍ 4ജിയുടെ ശരാശരി വേഗം 11.4 എംബിപിഎസ് ആണ്. തൊട്ടുപിന്നാലെ റിലയന്‍സ്, ഐഡിയ, വൊഡാഫോണ്‍ ഏറ്റവും അവസാനം ജിയോ എന്നിങ്ങനെയാണ്. ജിയോയുടെ ശരാശരി വേഗം 6.2 എംബിപിഎസാണ്.