എന്റെ അറിവോടെയായിരുന്നില്ല ആ പരസ്യം, ഞാന്‍ അറിഞ്ഞിരുന്നില്ല ഒന്നും;  പാന്‍ മസാല പരസ്യ വിവാദത്തിന്റെ വിശദീകരണവുമായി ജെയിംസ് ബോണ്ട്

single-img
21 October 2016

pan-bahar

കയ്യില്‍ പാന്‍ മസാലയുമായി നില്‍ക്കുന്ന ‘ജയിംസ് ബോണ്ട്’ന്റെ പരസ്യം ഏറെ വിവാദമായിരുന്നു. ജയിംസ് ബോണ്ട് സീരിസില്‍ സ്‌റ്റൈലിഷ് ബോണ്ട് ആയി അറിയപ്പെടുന്ന ഹോളിവുഡ് താരം പിയേഴ്‌സ് ബ്രോസ്‌നന്‍ ഇത്തരമൊരു പരസ്യത്തില്‍ അഭിനയിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബ്രോസ്‌നന്‍. ‘ഇന്ത്യയിലെ ജനതയോട് വളരെയധികം സ്‌നേഹവും ആദരവുമുണ്ടെന്നും ഈ സംഭവങ്ങളില്‍ വളരെയധികം ഞെട്ടലും ദു:ഖവുമുണ്ടെന്നും’ അദ്ദേഹം അറിയിച്ചു.

‘സ്ത്രീകളുടെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ദശാബ്ദങ്ങളോളം നിലകൊണ്ട ആളെന്ന നിലയില്‍ ഈ സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചു. പാന്‍ ബഹാര്‍ എന്റെ അനുമതിയില്ലാതെ പാന്‍ മസാല ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എന്റെ ചിത്രം ഉപയോഗിച്ചതില്‍ ഞാന്‍ ഏറെ അസ്വസ്ഥനാണ്.’ ‘ഒരാളുടെ ആരോഗ്യത്തിന് ഹാനികരമായ ഒരു ഉല്‍പന്നം ഇന്ത്യയില്‍ പ്രമോട്ട് ചെയ്യാനുള്ള കരാറില്‍ ഞാനൊരിക്കലും ഒപ്പിട്ടിട്ടില്ല.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ ജീവിതത്തില്‍ എന്റെ ഭാര്യയും മകളും ഒട്ടേറെ സുഹൃത്തുക്കളും നഷ്ടപ്പെട്ടത് ക്യാന്‍സര്‍ കാരണമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും മനുഷ്യന്റെ വേദനകളെ ഇല്ലായ്മ ചെയ്യാനും ആരോഗ്യം സംരക്ഷിക്കാനുമുള്ള ഗവേഷണ പരിപാടികളെയും പിന്തുണയ്ക്കാന്‍ ഞാന്‍ പൂര്‍ണമായും സന്നദ്ധനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രം ഈ ഉല്‍പന്നത്തില്‍ നിന്നും നീക്കണമെന്ന് പാന്‍ ബഹാറിനോട് ബ്രോസ്‌നന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.