ഓസ്റ്റിയോ പൊറോസിസ് ജീവിതത്തിന്റെ താളം തെറ്റിക്കാതിരിക്കാന്‍..

single-img
20 October 2016

osteoporosis-4-625_625x350_71437132296ഇന്ന് ഒക്‌ടോബര്‍ 20 ലോക ഓസ്റ്റിയോ പൊറോസിസ് ദിനം. ആധുനിക സമൂഹത്തില്‍ നാം നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍കുന്ന ഒന്നാണ് ഓസ്റ്റിയോ പൊറൊസിസ് അഥവാ അസ്ഥി ക്ഷയം. ക്രമാനുഗതമായി അസ്ഥികള്‍ക്കുണ്ടാകുന്ന ഈ വൈകല്യം എല്ലുകളുടെ തേയ്മാനത്തിനും ബലക്ഷയത്തിനും പൊട്ടലിനും കാരണമാകുന്നു. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളിലാണ് ഈ രോഗം പ്രായേണ കൂടുതലായി കാണപ്പെടുന്നത്. 50 മുതല്‍ 59 വരെ പ്രായ പരിധിയുള്ള സ്ത്രീകളില്‍ 15 % പേര്‍ക്ക് ഈ രോഗം ബാധിച്ചതായി കാണപ്പെടുന്നു. 80 വയസ്സാകുമ്പോഴേക്കും 70% സ്ത്രീകളും ഓസ്റ്റിയോ പൊറോസിസ് രോഗ ബാധിതരായി കണ്ടുവരുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളാല്‍ സംഭവിക്കുന്ന ഈസ്ട്രജന്‍ കുറവ് അസ്ഥിയുടെ കട്ടി കുറയാന്‍ കാരണമാകുന്നു ഇടുപ്പ്, കൈക്കുഴ, നട്ടെല്ല് ഈ ഭാഗങ്ങളിലാണ് സാധാരണ എല്ല് പൊട്ടാറുള്ളത്. ഇതിന് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമായിത്തീരുന്നു. തന്മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും മാനസിക സംഘര്‍ഷങ്ങളും കുടുംബത്തിലും സമൂഹത്തിലും വലിയ ആഘാതങ്ങളുണ്ടാക്കുന്നു. ഇതിനു പുറമെ വൈകിയ വേളയിലുസ്ഥാകുന്ന രോഗ നിര്‍ണ്ണയം ചികിത്‌സ ഏറെ ശ്രമകരമാക്കുകയും അതു കൊണ്ടുതന്നെ ഈ രോഗം മൂലമുള്ള മരണ നിരക്കും വര്‍ദ്ധിക്കുന്നു

മറ്റേതൊരു രോഗത്തിലും എന്നപോലെ ഇതിനും പ്രതിരോധമാണ് ഈ ചികിത്‌സയേക്കാള്‍ നന്ന്. അതിനാല്‍ നാം ഒരോരുത്തരും ഈരോഗത്തെയും അതിന്റെ ഭവിഷത്തിനേയും കുറിച്ച് ബോധവാന്മാരാകണം.ഓസ്റ്റിയോ പൊറോസസിനെ ചെറുത്തുനില്‍ക്കുവാനായി അസ്ഥികള്‍ ബലമുള്ളതാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേരത്തേതന്നെ ചെയ്യേസ്ഥതാണ്. ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ വേണ്ട രീതിയില്‍ കഴിക്കാനും ശ്രദ്ധിക്കണം. പ്രായം കൂടും തോറും പോഷകാഹാരങ്ങള്‍ ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടമാകുന്നു. നമ്മുടെ ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന കാല്‍സ്യം മുഴുവന്‍ ശരീരം ആഗീരണം ചെയ്യാറില്ല. ഉപ്പിന്റെ അമിതോപയോഗം കാരണം മൂത്രത്തിലൂടെ കാത്‌സ്യം നഷ്ടമാകുന്നു. അതിനാല്‍ ശരീരത്തില്‍ നിന്ന് ഓരോ ദിവസവും വേണ്ട കാത്‌സ്യത്തിന്റെ അളവില്‍ കുറവ് വരുന്നു. അസ്ഥിയുടെ ആവശ്യത്തിന്‍ അത്യന്താപേക്ഷിതമായ വസ്തുക്കളാണ് പാലുല്പന്നങ്ങള്‍, മത്‌സ്യ മാംസാദികള്‍, മുട്ട, പഴവര്‍ക്ഷങ്ങള്‍, പച്ചക്കറി, ഏണ്ണക്കുരുക്കള്‍ (നട്‌സ്) ധാന്യങ്ങള്‍ എന്നിവ. അതുപോലെ എല്ലിന്റെ ഉറപ്പിനു ഹാനികരമാണ് പുകവലി, മദ്യപാനം ലഹരി വസ്തുക്കളുടെ ഉപയോഗം ഇവ. അമിതമായി ഉപ്പ്(സോഡിയം) ഉപയോഗിക്കുന്നതും ദോഷകരം തന്നെ.

ഓസ്റ്റിയോപെറോസിസ് രോഗബാധയില്‍ പാരമ്പര്യത്തിനും സ്വാധീനമുസ്ഥ്. വൃക്കസംബന്ധമായ അസുഖങ്ങള്‍, നേരത്തേയുള്ള ആര്‍ത്തവവിരാമം, ഈസ്ട്രജന്‍ കുറവുകാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, എല്ലിന്റെ ഉറപ്പിനെ ബാധിക്കുന്ന കോര്‍ട്ടിപോസ്റ്ററോയിഡ്‌സ് ആന്റീ കണ്‍വെല്‍സന്റ് കാന്‍സര്‍ തെറാപ്പീസ് അവയവ മാറ്റിവക്കലിനെ തുടര്‍ന്നുള്ള രോഗപ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നക്ക് ഓസ്റ്റിയോപൊറോസിസ് രോഗബാധക്ക് സാധ്യത കൂടുതലാണ്.

ഒരു വ്യക്തിക്ക് ദിവസേന ലഭിക്കേണ്ട കാത്‌സ്യത്തിന്റെ അളവ് 1200mg യും വൈറ്റമിന്‍ D യുടെ അളവ് 600 IU വും ആണ് ഇത് ലഭ്യമാക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാള്‍ ഓസ്റ്റിയോപെറോസസിനെ ഒഴിവാക്കാനാകും

ആധുനിക സമൂഹത്തിന്റെ പേടി സ്വപ്നമായി നിരന്തരം പ്രശ്‌നം സൃഷ്ടിക്കുന്ന ഓസ്റ്റിയോപൊറോസിസിനെ അറിയുകയും മുന്‍ കൂട്ടിയുള്ള ജീവിതശൈലീ ക്രമീകരണത്തിലൂടെ അതിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം നമുക്ക് നല്‍കുന്ന സന്ദേശം.

 

unnamedലേഖകന്‍ : ഡോ: പി.എസ്.സജീവ്, അസ്ഥിരോഗ വിദഗ്ദന്‍, എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ തിരുവനന്തപുരം