ആ സാന്ദ്രാ തോമസ്സ് ഞാനല്ല;മുഖ്യമന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയത് തന്നെയല്ലെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്

single-img
19 October 2016

sandra-thomas-11-07മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച സംഘം ഭീഷണിപ്പെടുത്തിയ സാന്ദ്രാ തോമസ് താനല്ലെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്.ഫേസ്ബുക്കിലിട്ട കുറിപ്പിലാണു അത് താനല്ലെന്ന് സാന്ദ്ര വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയിലായിരുന്നു‍. എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.