പാക് താരങ്ങളുടെ വിലക്കിനെതിരെ പ്രിയങ്ക ചോപ്ര: യഥാര്‍ത്ഥ കുറ്റവാളികളോട് പോരാടുന്നതിന് പകരം താരങ്ങളോട് ഏറ്റുമുട്ടുന്നത് എന്തിനാണ്?

single-img
18 October 2016

priyanka-1024

പാക് താരങ്ങളെ ബോളിവുഡില്‍ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ചോപ്ര. രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പേരില്‍ താരങ്ങള്‍ ബലിയാടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പാക് താരങ്ങള്‍ക്കെതിരായ വിലക്ക്. പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഏതാനും തീയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ട് എല്ലാ സംഭവങ്ങളുടെയും പ്രത്യാഘാതം താരങ്ങള്‍ അനുഭവിക്കണം. എന്തുകൊണ്ട് വ്യവസായികളോ, ഡോക്ടര്‍മാരോ, രാഷ്ട്രീയക്കാരോ ഇത്തരം വിലക്കിന് ഇരയാകുന്നില്ലെന്നും പ്രിയങ്ക ചോപ്ര ചോദിച്ചു.

ഞാന്‍ രാജ്യസ്നേഹിയാണ്, രാജ്യസുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുന്നു. എന്നാല്‍ താരങ്ങള്‍ ആരുടെയും ജീവന്‍ ഹനിക്കുന്ന ഒന്നും ചെയ്തിട്ടില്ല പ്രിയങ്ക ചോപ്ര പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളോട് പോരാടുന്നതിന് പകരം താരങ്ങളോട് ഏറ്റുമുട്ടുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.