കുപ്പികൊണ്ട് സ്വയംഭോഗം: അമ്പതുകാരന് ലിംഗം നഷ്ടമായി; ലൈംഗിക വൈകൃതങ്ങള്‍ മൂലമുണ്ടാകുന്ന ഓരോ അപകടങ്ങള്‍!

single-img
18 October 2016

 

bottle

ലൈംഗിക വൈകൃതങ്ങള്‍ മൂലം അപകടം ക്ഷണിച്ചുവരുത്തുന്ന നിരവധി പേരുണ്ട്. ഹോണ്ടുറാസിലെ അമ്പതുകാരനായ വ്യക്തിക്ക് കഴിഞ്ഞ ദിവസം ഇങ്ങനെ നഷ്ടമായത് സ്വന്തം ലൈംഗികാവയവം തന്നെയാണ്. കാരണം ഇയാള്‍ സ്വയംഭോഗത്തിന് ഉപയോഗിക്കുന്നത് കുപ്പിയാണ്.

ഭാര്യയോ ഗേള്‍ഫ്രണ്ടോ ഇല്ലാത്ത ഇയാള്‍ ഗുരുതരമായ ലൈംഗിക വൈകൃതത്തിന് അടിപ്പെട്ടിരുന്നു. സ്ത്രീ ലൈംഗികാവയവ പ്രവേശനത്തിന് സമാനമായ അനുഭവം ലഭിക്കുമെന്ന ധാരണയിലാണ് ഇയാള്‍ കുപ്പി ലൈംഗിക അവയവമായി ഉപയോഗിച്ചത്. സ്ഥിരമായി കുപ്പി ഉപയോഗിച്ച് ലിംഗത്തിന് ഗുരുതരമായ കേടുപാടുകളാണ് പറ്റിയത്. ലൈംഗിക അവയവത്തിന് അസാധാരണമായ കറുപ്പ് നിറം ബാധിച്ചതോടെയാണ് ഇയാള്‍ ഡോക്ടറെ സമീപിച്ചത്.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലിംഗത്തിന് കാര്യമായ കേടുപാടുകള്‍ കണ്ടെത്തി. മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയ ഡോക്ടര്‍ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇത്തരത്തിലുള്ള സ്വയംഭോഗം അസാധാരണമല്ലെന്നും എന്നാല്‍ അത് ലിംഗത്തിന് കേടുപാടുണ്ടാക്കുന്നത് അപൂര്‍വമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡെന്നിസ് ക്രിനോസ് അറിയിച്ചു.

യുറിത്രിക്ക് കേടുപാട് സംഭവിച്ചതിനാല്‍ ഇയാള്‍ക്കിനി മൂത്രം ഒഴിക്കാനും സാധിക്കില്ല.