കേരളത്തിലും അസഹിഷ്ണുത വര്‍ദ്ധിക്കുന്നു: ‘സൗഹൃദ ചായ’യുടെ പന്തല്‍ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു

single-img
18 October 2016

 

majal2

കേരളത്തിലും അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നതിന്റെ തെളിവായി സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ‘നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക’ എന്ന സന്ദേശവുമായി എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുകൊണ്ടിരുന്ന സൗഹൃദ ചായയുടെ ഭാഗമായി പുത്തൂര്‍ മജലില്‍ സ്ഥാപിച്ച ചായക്കടയ്ക്ക് വേണ്ടിയുള്ള പന്തല്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിവരെ നിന്ന് എസ്എസ്എഫ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച പന്തലാണ് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അജ്ഞാത സംഘം കത്തിച്ചത്. പ്രവര്‍ത്തകര്‍ പന്തല്‍ വിട്ടുപോകുന്നത് കാത്തിരുന്ന് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. അക്രമത്തില്‍ കാസര്‍ഗോഡ് ജില്ലാ എസ്എസ്എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മജലില്‍ സംഘടനാ പ്രവര്‍ത്തനം പാടില്ലെന്നും ഇനിയും തുടര്‍ന്നാല്‍ മക്കളെയെല്ലാം വധിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സംഘം ആളുകള്‍ ഇവിടുത്തെ മുസ്ലിം വീടുകളില്‍ കയറിയിറങ്ങി മുന്നറിയിപ്പ് നല്‍കിയിരുന്നു.

majal

എസ്എസ്എഫ് നേതാക്കളായ സുലൈമാന്‍ സഖാഫി ദേശാംകുളം, എകെ കമ്പാര്‍, സഈദ് സഅധി കോട്ടക്കുന്ന്, അബ്ദുര്‍ റസാഖ് സഖാഫി, കെ കെ മുസ്തഫ മജല്‍, മുഹമ്മദ് തമീം അഹ്‌സനി, തസ്ലിം കുന്നില്‍, നിസാം മജല്‍, ഫാസില്‍ ബള്ളൂര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.