ഇനി മുതല്‍ കുവൈത്തില്‍ കുടുംബ വിസ എടുക്കണമെങ്കില്‍ മാസ ശമ്പളം 450 ദിനാര്‍ ഉണ്ടായിരിക്കണം

single-img
16 October 2016

permanent-family-visa-in-saudi-arabia

മനാമ: 450 കുവൈത്ത് ദിനാര്‍ എങ്കിലും മാസ ശമ്പളമുള്ളവര്‍ക്കെ ഇനിമുതല്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുവരാന്‍ കഴിയൂ. കുവൈത്തില്‍ നിന്നുള്ള കുടുംബ വിസയ്ക്ക് നിശ്ചയിച്ചിരുന്ന കുറഞ്ഞ വേതനത്തില്‍ നിന്നും ഇരട്ടിയോളമാക്കിരിക്കുകയാണ്. 250 കുവൈത്ത് ദിനാറായിരുന്ന നേരത്തെ കുടുംബ വിസയ്ക്കുള്ള കുറഞ്ഞ വേതനം.

കുവൈത്തില്‍ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നടപടി പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. 2004ല്‍ ആയിരുന്നു ഈ മാനദണ്ഡം അവസാനം പുതുക്കിയത്. 400 കുവൈത്ത് ദിനാര്‍ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരുന്നത് 2004ലാണ് 250 ദിനാറായി കുറച്ചത്. പ്രവാസികള്‍ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അന്നത്തെ സര്‍ക്കാര്‍ നടപടി.

രണ്ട് പേരുടെ വരുമാനം ചേര്‍ത്ത് 450 ദിനാര്‍ ആയാലും മതിയെന്ന മാനദണ്ഡവും എടുത്തുകളഞ്ഞു. കുവൈത്തില്‍ ഇതിനോടകം വസിക്കുന്ന വിദേശികള്‍ക്ക് 450 ദിനാറില്‍ കുറവാണ് ശമ്പളമെങ്കില്‍ അവരുടെ കാര്യത്തില്‍ ഇളവ് അനുവദിക്കണോ എന്ന കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് റസിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

പുതിയ മാനദണ്ഡത്തില്‍ 14 വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ സ്റ്റാഫ്, നിയമവിദഗ്ധര്‍, പൊതുമേഖലയിലെ ഗവേഷകര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, യൂണിവേഴ്‌സിറ്റി പ്രഫസര്‍മാര്‍, പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍, വൈസ് പ്രിന്‍സിപ്പള്‍, വിദ്യാഭ്യാസ രംഗത്തെ സൂപ്പര്‍വൈസര്‍മാര്‍, അധ്യാപകര്‍, സാമൂഹ്യ ഉപദേശകര്‍, ലൈബ്രറി അസിസ്റ്റന്റ്, ലാബോറട്ടറി അസിസ്റ്റന്റ്, അക്കാദമിക, സാമ്പത്തിക രംഗത്തെ ഉപദേശകര്‍, എഞ്ചിനീയര്‍, ഇമാം, വൈദികര്‍, ഖുറാന്‍ അധ്യാപകര്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലൈബ്രറി ജീവനക്കാര്‍, അരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മനശാസ്ത്രജ്ഞര്‍, മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കായിക താരങ്ങള്‍, പരിശീലകര്‍, സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, വ്യോമയാന ജീവനക്കാര്‍, മൃതശരീരം ദഹിപ്പിക്കുന്നവര്‍ സംസ്‌കരിക്കുന്നവര്‍ തുടങ്ങി 14 വിഭാഗങ്ങളെ പുതിയ മാനദണ്ഡത്തില്‍ നിന്നും ഒഴിവാക്കി