കടല്‍ അരി ഉല്‍പ്പാദിപ്പിക്കാന്‍ ചൈനയില്‍ പഠനങ്ങള്‍ സജീവം

single-img
16 October 2016

sea-rice
ബെയിജിംഗ്: അഴിമുഖത്ത് കാണപ്പെടുന്ന പ്രത്യേക തരം കടല്‍-അരി ഉത്പാദനത്തിനായി ചൈനയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയതായി സ്ഥാപിതമായ ഗവേഷണ കേന്ദ്രത്തില്‍ വിപുലമായ പദ്ധതികള്‍ നടക്കുന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ സമുദ്ര തീരത്ത് കാണുന്ന അരി വികസിപ്പിച്ചെടുക്കാനാണ് ക്യൂന്‍ഡാദോ ഗവേഷണ വികസന കേന്ദ്രത്തിന്റെ തീരുമാനം എന്നാണ് അധ്യക്ഷനായ യുവാന്‍ ലോങ്ങിങ് പറഞ്ഞത്. 666 ചതുരശ്ര മീറ്ററില്‍ 200 കിലോഗ്രാം അരി വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരം അരികള്‍ കൂടുതലായും കാണപ്പെടുന്നത് നദികള്‍ സമുദ്രത്തിലേയ്ക്ക് ചേരുന്നിടത്തോ അല്ലെങ്കില്‍ ഉപ്പുവെള്ളം ഉള്ളിടത്തോ, ക്ഷാര മണ്ണിലോ ആണ്. ഈ സസ്യം കീടങ്ങളെയും രോഗങ്ങളെയും, ഉപ്പ് എന്നിവയെക്കെ പ്രതിരോധിക്കുന്നു. എന്നാല്‍ അതിന്റെ ഔട്ട്പുട്ട് യൂണിറ്റ് ഏകദേശം 75 കിലോയാണ് എന്നാണ് പൊതുമേഖല വാര്‍ത്താ ഏജന്‍സിയായ സിന്‍ഹൂവ റിപ്പോര്‍ട്ട ചെയ്തത്.

ക്യൂന്‍ഡാദോ ഗവേഷണ കേന്ദ്രം കൂടുതല്‍ അരി നട്ടുവളര്‍ത്താന്‍ ജീന്‍ സിക്വന്‍സിങ് ഉപയോഗിക്കുമ്പോള്‍ കേടുവരുകയും ഇത് ഉപ്പുവെള്ളം ഉപയോഗിക്കുമ്പോള്‍ വളരുകയും ചെയ്യും.

ഏപ്രിലില്‍ 100ദശലക്ഷം യുവാന്‍ (14.86 മില്യണ്‍ ഡോളര്‍) ഫണ്ട് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വടക്ക് ജിയാസു എന്ന സ്ഥലത്ത് 2 ഹെക്ടര്‍ ഉപ്പുവെള്ളം-ക്ഷാര ചതുപ്പു ദേശത്തു പരീക്ഷണവും ആരംഭിക്കും. ഒടുവില്‍ പദ്ധതിക്കായി 2 ബില്യണ്‍ യുവാന്‍ നിഷേപം വരെ എത്താന്‍ സദ്ധ്യതയുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ യുവാന്റെ നേതൃത്വത്തില്‍ 65 ശതമാനം ആളുകളും ഈ ആഹാരത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കാളികളായിട്ടുണ്ട്.