വാര്‍ഷിക അത്ലറ്റിക് മീറ്റുമായി എംഇഎസ്

single-img
14 October 2016

mes-indian-school

ദോഹ: ഇന്ത്യന്‍ സ്‌കൂളായ എംഇഎസിന്റെ 42-ാമത് വാര്‍ഷിക അത്ലറ്റിക് മീറ്റിന് തുടക്കമായി. ഖത്തര്‍ ദേശീയ അത്ലറ്റിക് ടീം മാനേജര്‍ ഖലീഫ യൂസഫ് അബ്ദുല്‍ മാലികാണ് മീറ്റിന് തുടക്കം കുറിച്ചത്.

ജൂനിയര്‍വിഭാഗം വിദ്യാര്‍ഥികളുടെ ഡ്രില്ലോടുകൂടിയാണ് മീറ്റ് ആരംഭിച്ചത്. തുടര്‍ന്ന് നാലു സ്‌കൂള്‍ ഹൗസുകളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളുടെ അക്രോബാറ്റിക് പ്രകടനവും നടന്നു.

ഒരാഴ്ചനീളുന്ന മീറ്റില്‍ വിവിധ കായികമത്സരങ്ങള്‍ അരങ്ങേറും. സ്‌കൂള്‍ പ്രസിഡന്റ് ബി എം സിദ്ദിഖ്, ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ്, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ഡയറക്ടര്‍ അഹമ്മദ് ഇഷാം, ഡയറക്ടര്‍ എ ടി ഉസ്മാന്‍, ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. എം എച്ച് ഖാന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പെണ്‍കുട്ടികളുടെ വിഭാഗം ക്യാപ്റ്റന്‍ ഏയ്ഞ്ചല്‍ ട്രീസ ജയിംസ് സ്വാഗതവും ആണ്‍കുട്ടികളുടെ വിഭാഗം ക്യാപ്റ്റന്‍ ഫര്‍ഹാന്‍ ഒട്ടകത്ത് നന്ദിയും പറഞ്ഞു.