കുഞ്ഞിനു രോഗപ്രതിരോധശേഷി നല്‍കുവാന്‍ അമ്മയുടെ മുലപ്പാല്‍ ഉത്തമമെന്ന് പഠനം

single-img
13 October 2016

mother-breast-feeding-baby

ന്യൂയോര്‍ക്ക്: നവജാത ശിശുക്കള്‍ക്ക് രോഗപ്രതിരോധശേഷി നല്‍കുവാന്‍ അമ്മയുടെ മുലപ്പാല്‍ ഉത്തമമാണെന്ന് പഠനം. അതിനായി അമ്മമാര്‍ രോഗപ്രതിരോധമരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി.

അതേസമയം ചില വാക്‌സിനുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നുള്ള കണ്ടെത്തല്‍ ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയാണ് ഈ പഠനവുമായി എത്തിയിരിക്കുന്നത്. അമ്മാര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കുക വഴി മുലയൂട്ടുമ്പോള്‍ കുഞ്ഞുങ്ങളിലേക്ക് രോഗപ്രതിരോധ കോശങ്ങളെത്തുമെന്ന് ഗവേഷണം നടത്തിയ പ്രൊഫസര്‍ അമേ വാക്കര്‍ പറയുന്നു.

‘പാസീവ് ഇമ്യൂണിറ്റി’ എന്നാണ് ഈ പ്രവര്‍ത്തനം അറിയപ്പെടുന്നത്. മാതാവില്‍നിന്ന് കുഞ്ഞിലേക്കുള്ള ആന്റിബോഡികളുടെ കൈമാറ്റം വഴിയാണിതു ഉണ്ടാാവുക. മുലപ്പാലിലുള്ള പ്രത്യേക പ്രതിരോധകോശങ്ങള്‍ കുഞ്ഞിന്റെ കുടല്‍ഭിത്തിവഴി തൈമസിലെത്തുന്നു. നിലവില്‍ എലിക്കുഞ്ഞുങ്ങളിലാണ് ഗവേഷണം നടത്തിയത്. എന്നാല്‍, മനുഷ്യരിലും സമാനപ്രവര്‍ത്തനം നടക്കുമെന്ന് വാക്കര്‍ ചൂണ്ടിക്കാട്ടി.