നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ചൈനീസ് മുട്ടകള്‍ വീണ്ടും വിപണിയില്‍

single-img
13 October 2016

fake-egg-china.jpg

വൃക്കയ്ക്കും കരളിനും വയറിനും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന ചൈനീസ് കൃത്രിമ മുട്ടകളുടെ വില്‍പ്പന വ്യാപകമായി. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത്. തമിഴ് നാട്ടില്‍ നിന്നുമാണ് ചൈനീസ് മുട്ടകള്‍ എന്ന പേരില്‍ ഇത് കേരളത്തിലേക്ക് എത്തുന്നത്. ഇത് കണ്ടെത്താനും ഈ വിഷവസ്തുവിനെ തടയാനും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. സാദാ മുട്ടയോട് സാദൃശ്യമുണ്ടെങ്കിലും ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു.

മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച്, റെസിന്‍, സോഡിയം, ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലര്‍ത്താന്‍ ഒരുതരം ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത്. മഞ്ഞക്കുരുവിലെ പ്രധാന ഘടകങ്ങള്‍ ആര്‍ഗനിക് ആസിഡ്, പൊട്ടാസ്യം, ആലം, ജലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്, ബെന്‍സോയിക് ആസിഡ്, കൃത്രിമനിറങ്ങള്‍ എന്നിവയാണ്. യഥാര്‍ത്ഥമാണെന്ന തോന്നിക്കാനായി മുട്ടയുടെ പുറത്ത് കോഴിക്കാഷ്ടം പുരട്ടുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരത്തിലുള്ള മുട്ടകള്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ന് ചൈനീസ് മുട്ടകള്‍ സുലഭമാണ്. അന്താരാഷ്ട്ര സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയാണ് പ്രധാനമായും ഇവ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.