Cricket, Sports

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും ഇംഗ്ലണ്ട് ജയിച്ചു

england

ധാക്ക: മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിക്കൊണ്ട് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും ഇംഗ്ലണ്ട് ജയിച്ചു. നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ആദ്യ ഏകദിനം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ഏകദിനം ബംഗ്ലാദേശ് ജയിച്ചതോടെയാണ് അവസാന ഏകദിനം നിര്‍ണ്ണായകമായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ആറിന് 278 എന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ കളിക്കളത്തില്‍ വെച്ച് ഇംഗ്ലണ്ട് -ബംഗ്ലാദേശ് കളിക്കാര്‍ തമ്മില്‍ വാക്ക്‌പോരില്‍ ഏര്‍പ്പെട്ടത് വിവാദമായിരുന്നു. നേരത്തെ സിംബാബ്‌വെ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവര്‍ ബംഗ്ലാദേശില്‍ പരമ്പര തോറ്റിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരമ്പര വിജയിക്കുന്ന ബംഗ്ലദേശിന് ഈ തോല്‍വി തിരിച്ചടിയാണ്.