പരിചരിക്കാന്‍ ബുദ്ധിമുട്ട് സച്ചിന്‍ കൊടുത്ത ബിഎംഡബ്‌ള്യു കാര്‍ ദീപ കര്‍മാക്കര്‍ തിരികെ നല്‍കുന്നു

single-img
12 October 2016

bmw-sachin

റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയവര്‍ക്കും മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബിഎംഡബ്‌ള്യു കാര്‍ സമ്മാനമായി നല്‍കിയരുന്നു. എന്നാല്‍ ദീപ കര്‍മാര്‍ക്കര്‍ ആ സമ്മാനം തിരിച്ചു നല്‍കിയരിക്കുകയാണ്. ബിഎംഡബ്ല്യൂ പരിചരിക്കാന്‍ പറ്റാത്തതു കൊണ്ടും അറ്റകുറ്റപ്പണി പ്രശ്‌നങ്ങള്‍ കാരണത്താലുമാണ് കാര്‍ തിരിച്ചുനല്‍കുന്നതെന്നാണ് ദീപ പറയുന്നത്.

കാറിന്റെ യഥാര്‍ത്ഥ ഉടമ ചാമുണ്ശ്വര്‍ നാദിന് തിരികെ നല്‍കാനാണ് ദീപയുടെ പരിപാടി. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ആണിയാള്‍. ദീപയുടെ ഗ്രാമത്തില്‍ ഇത്രയും നല്ല കാര്‍ ഓടിക്കാന്‍ കഴിയില്ല. അവിടുത്തെ റോഡുകളുടെ അവസ്ഥ വളരെ ദയനീയമാണ്. മാത്രമല്ല ജര്‍മനിയില്‍ വെച്ചു നടക്കുന്ന ചലഞ്ചേഴ്സ് കപ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവില്ല എന്നും ദീപ പറയുന്നു.
ഇത് ദീപയുടെ മാത്രം തീരുമാനം അല്ലെന്നും കുടുംബം മുഴുവന്‍ ഒന്നിച്ചെടുത്ത തീരുമാനം മാത്രമാണന്നും കോച്ച് വിശ്വേശര്‍ പറഞ്ഞു.