നോക്കിയയുടെ പുതിയ ആൻഡ്രോയിഡ് ഫോൺ എത്തുന്നു

nokia_1475481879855
മൊബൈൽ ഫോൺ എന്നത് നോക്കിയ എന്ന ഫിൻലൻഡ്‌ ബ്രാൻഡ് മാത്രം ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. നോക്കിയ 3310,1100 എന്നീ ഫോണുകൾ ഇന്ത്യയിൽ സൂപ്പർ ഹിറ്റ് എൻട്രി ലെവൽ ഫോണുകളായി വിലസിയിരുന്നവയാണല്ലോ;എന്നാൽ മൈക്രോസോസ്ഫ്റ്റുമായ ബാന്ധവത്തോടെ വിസ്‌മൃതിയിലായ നോക്കിയ എന്ന ബ്രാൻഡ് നാമം ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈൽ ഒഎസ്സായ ആൻഡ്രോയിഡിന്റെ കരുത്തിലാണ് പുതിയ സ്മാർട്ട് ഫോൺ നോക്കിയ വിപണിയിലെത്തിക്കുന്നത്.

നോക്കിയ D1C എന്ന കോഡ് നാമത്തിലാണ് പുതിയ ആൻഡ്രോയിഡ് ഫോനിന്റെ നിർമ്മാണാനന്തര ജോലികൾ പുരോഗമിക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 8 കോർ എ.ആർ.എം പ്രോസസറിന്റെ കരുത്തിലാണ് നോക്കിയ D1C അണിയറയിലൊരുങ്ങുന്നത്. 1.40 ജിഗാ ഹെട്സ് വേഗതയുള്ള ഈ പ്രോസസർ എംഎസ്‌എം 8937 മദർബോഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 32 ജിബി ആന്തരിക സംഭരണ ശേഷിയാണ് ഫോണിലുള്ളത്. നോക്കിയയുടെ ഈ ഫോണിന്റെ പെർഫോമൻസ്‌സ്‌കോർ ജീക്ക്ബെഞ്ച് ബെഞ്ച്മാർക്കിങ് സൈറ്റിലെ ഈ ലിങ്കിൽ പോയി പരിശോധിക്കാം:https://browser.primatelabs.com/geekbench3/8077548

3 ജിബിയുടെ പ്രാഥമിക മെമ്മറിയുമായി എത്തുന്ന ഫോണിന്റെ ഓപ്പ റേറ്റിങ് സിസ്റ്റം ആൻഡ്രോയിഡിന്റെ പുതിയ വേർഷനായ ആൻഡ്രോയ്ഡ് 7.0 നൗഗട്ട് ആയിരിക്കും. ഒക്ടാകോർ പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന അഡ്രീനോ 505 ജി.പി.യു പുതിയ നോക്കിയ ഫോണിന് ഗെയിമിങ്ങ് കരുത്ത് പകരും.സ്മാർട്ട് ഫോൺ വിപണിയിലേക്കുള്ള നോക്കിയയുടെ സ്വതന്ത്രമായ വരവിനെ ഈ ബ്രാൻഡിലെ ഫോണുകൾ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.