ആകർഷകമായ മാറ്റങ്ങളോടെ വാട്സാപ്പ് എത്തുന്നു

whatsappഅലോ വന്നതോടെ വാട്സാപ്പിനെ ഗൗനിക്കാത്തവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വാട്സാപ്പ് മുഖം മിനുക്കി എത്തുന്നു. സ്റ്റിക്കറുകൾ, ഡൂഡിലുകൾ എന്നീ പുതിയ ഒരുപിടി ഫീച്ചറുകളാണ് വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സ്റ്റിക്കറുകൾക്കും ഡൂഡിലുകൾക്കുമൊപ്പം വലിയ ഇമോജികളും വാട്സാപ്പിൽ എത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളോടെയുള്ള വാട്സാപ്പിന്റെ പുതിയ വേർഷൻ ഉടൻ ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകൾക്കായി ഗൂഗിൾ പ്‌ളേ സ്റ്റോറിൽ ലഭ്യമാക്കും. ഇതിനു പിന്നാലെ ഐഫോണുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാകും.

 

38708c954b2902f8f0b9cc31b318dfcb20b5d4cfവാട്സാപ്പിന്റ 2.16.275 കഴിഞ്ഞുള്ള പുതിയ വേർഷനുകളിൽ ആകും ഈ സൗകര്യങ്ങൾ ഉൾപ്പെടുത്തിയെത്തുന്നത്. വാട്സാപ്പിലൂടെ അയക്കുന്നതിനായി മൊബൈൽ കാമറയിൽ പകർത്തുന്ന ഫോട്ടോകൾക്ക് മുകളിലായി ചിത്രങ്ങൾ വരച്ചു ചേർക്കുന്നതിനോ സന്ദേശങ്ങൾ എഴുതി ചേർക്കുന്നതിനോ സാധിക്കും.ഇത്തരത്തിൽ വരയ്ക്കുമ്പോഴും എഴുതുമ്പോഴും ബ്രഷ് വലിപ്പം മാറ്റുന്നതിനും വിവിധ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ട്.

 

സ്നാപ്പ്ചാറ്റ് എന്ന ആപ്പിലെ ഫോട്ടോ ആപ്പ് സേവനത്തിനു സമാനമായ സൗകര്യമാണ് വാട്സാപ്പ് പുതുതായി ഉൾപ്പെടുത്തിയെത്തുന്നത്. വാട്സാപ്പിൽ നിന്നും കാമറ ഉപയോഗിച്ച് ചിത്രം പകർത്തുമ്പോൾ പുതിയ എഡിറ്റിങ് ടൂളുകൾ ദൃശ്യമാകും.2014 ൽ ഫേസ്‌ബുക്ക് ഏറ്റെടുത്തതോടെ നിരവധി പുതുമകൾ വാട്സാപ്പിൽ എത്തിത്തുടങ്ങിയതിന്റെ തുടർച്ചയായാണ് പുതിയ മാറ്റങ്ങൾ.ചെറിയ ഇമോട്ടിക്കോണുകളെക്കാൾ മികച്ച രീതിയിൽ ആശയം കൈമാറാൻ വലിയ ഇമോജികൾക്കാവുമെന്നാണ് വാട്സാപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.