പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

single-img
4 October 2016

yusuf-arakkal

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍(71) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഇറ്റലിയിലെ ഫ്‌ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക സര്‍ക്കാരിന്റെ വെങ്കടപ്പ പുരസ്‌കാരത്തന് അര്‍ഹനായിട്ടുണ്ട്. 2012ല്‍ കേരള സര്‍ക്കാര്‍ രാജ രവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഇസ്ലാംപൂര്‍ മോസ്‌കില്‍ നടക്കും.