മിന്നലാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

single-img
30 September 2016

asim-bajwa

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇരുസൈന്യവും യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങിയതോടെ മലയാളികളുടെ ട്രോള്‍ യുദ്ധവും ആരംഭിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിആര്‍ മേധാവി അസിം ബജ്‌വയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളത്തിലുള്ള കിടിലന്‍ പൊങ്കാല നടക്കുന്നത്.

ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണ വാര്‍ത്ത നിഷേധിച്ചുകൊണ്ട് അസിം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് പൊങ്കാല പെരുകുന്നത്. പാക് അധീന കാശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പാക് സൈനിക വക്താവ് വീഡിയോയിലൂടെയും ടെക്സ്റ്റിലൂടെയും പോസ്റ്റിലൂടെ അറിയിച്ചത്. ഇതോടെ രാഷ്ട്രീയ മതഭേദമന്യേ മലയാളികള്‍ കൂട്ടത്തോടെ മലയാളത്തില്‍ ട്രോളുകളുമായി രംഗത്തെത്തുകയായിരുന്നു. രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ മലയാളികള്‍ ഒറ്റക്കെട്ടാണെന്നാണ് ഈ ട്രോളുകള്‍ വ്യക്തമാക്കുന്നത്.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയം വരെ ഇരുപതിനായിരത്തിലേറെ മലയാളത്തിലുള്ള കമന്റുകളാണ് അസിം ബജ്‌വയുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിരിക്കുന്നത്. മലയാളികളെക്കുറിച്ച് അറിയില്ലെങ്കില്‍ ഷറപ്പോവയോട് ചോദിക്കാനാണ് ചില കമന്റുകള്‍ അസിമിനോട് നിര്‍ദ്ദേശിക്കുന്നത്. മുമ്പ് ഷറുപ്പോവ, മിച്ചല്‍ ജോണ്‍സണ്‍, ഹന്‍സിക മൊട്‌വാനി, പ്രേംജി അമരന്‍ എന്നീ പ്രമുഖര്‍ക്ക് നേരെയും മലയാളികള്‍ മലയാളത്തില്‍ പൊങ്കാലയര്‍പ്പിച്ചിരുന്നു.

general-asim-bajwa-gets-backfire-keralites

ഇന്ത്യയുടെ മിന്നലാക്രമണം നിഷേധിച്ചുകൊണ്ടുള്ള അസിം ബജ്‌വയുടെ ടെക്സ്റ്റ് പോസ്റ്റിന് മാത്രം അയ്യായിരത്തിലേറെ കമന്റുകളാണ് ലഭിച്ചത്. വീഡിയോ പോസ്റ്റിന് ആയിരത്തിലേറെയും രണ്ട് പാക് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിന് മൂവായിരത്തിലേറെയും കമന്റുകള്‍ മലയാളത്തിലാണ്. മലയാളത്തിലുള്ള പല കമന്റുകളും സഭ്യതയുടെ അതിര്‍ത്തിരേഖ ലംഘിക്കുന്നതാണെങ്കിലും പലതും തമാശകള്‍ നിറഞ്ഞതാണ്.

മലയാളം അറിയാത്ത തെണ്ടി പാകിസ്ഥാനികള്‍ സ്‌കൂളില്‍ പോകാന്‍ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോള്‍ ആലോചിക്കണം.. ആ വാര്‍ ആന്‍ഡ് ലവ് സിനമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നായിട്ടാ അവന്മാര്‍ മലയാളം പറയുന്നേ.. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം കണ്‍ട്രി ഫെലോസ്.

അയ്യോ പേജ് മാറിപ്പോയോ.. ഒരു പാകിസ്ഥാനി ജനറലിന്റെ പേജ് തപ്പി വന്നതാ. ഇവിടെ എത്തിയപ്പോള്‍ മുഴുവന്‍ മലയാളികളും.

ഡാ പരട്ട പച്ചകളെ ഞങ്ങള്‍ മലയാളികള്‍ കരുനാഗപ്പള്ളി, ചാലക്കുടി ബിവറേജുകളില്‍ നിന്നും അയ്യഞ്ചു കല്യാണി ബിയര്‍ വാങ്ങി കുടിച്ചിട്ട് അതിര്‍ത്തിയില്‍ വന്ന് പെടുത്താല്‍ ഒലിച്ചു പോകാന്‍ ഉള്ളതേ ഉള്ളൂ നിന്റെയൊക്കെ പാകിസ്ഥാന്‍.

ഒരു പൂക്കാലം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു.. സുഹൃത്തുക്കളെ ആകാശവാണിയില്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം ആവശ്യപ്പെട്ടത് പാകിസ്ഥാനില്‍ നിന്നും നവാസ് ഷെരീഫും സുഹൃത്തുക്കളും. ഇങ്ങനെ പോകുന്നു മലയാളികളുടെ ട്രോള്‍ മഴ.