പാകിസ്ഥാന് മതിയായില്ല; അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം

single-img
30 September 2016

kashmir

ഇന്നലെ പുലര്‍ച്ചെ ഇന്ത്യ കൊടുത്ത തിരിച്ചടി കൊണ്ട് പാകിസ്ഥാന്‍ പാഠം പഠിച്ചില്ലെന്ന് വ്യക്തം. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് രാവിലെ വീണ്ടും പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു.

അഖ്‌നൂരിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ന് പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരിക്കുന്നത്. ഇതിനിടെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനമായി. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ് ഇത്. ഗ്രാമങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നവര്‍ക്കായി ആയിരം ക്യാമ്പുകള്‍ തുറക്കും.

കാശ്മീരിലെ ആര്‍എസ് പുര, സാംബസെക്ടറിലെ ഗ്രാമങ്ങള്‍ എന്നിവയും ഒഴിപ്പിക്കും. ഇന്ന് രാവിലെ നാല് മണിക്കൂറിനിടെ അഞ്ച് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം സെപ്തംബര്‍ 18ന് ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു.