കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ കടമുറികളും ഓഫീസുകളും വാടകയ്ക്ക്

single-img
30 September 2016

thampanoor-bus

തിരുവനന്തപുരം: തിരുവനന്തപുരം(തമ്പാനൂര്‍), തിരുവല്ല, അങ്കമാലി എന്നീ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലംക്‌സുകളില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ കടമുറികളും ഓഫീസ് ആവശ്യത്തിനുള്ള സ്ഥലവും കെടിഡിഎഫ്‌സി വാടകയ്ക്ക് കൊടുക്കുവാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മുന്‍കാലങ്ങളിലെ ടെന്‍ഡറുകളേക്കാള്‍ അടിസ്ഥാന നിരക്കില്‍ കുറഞ്ഞ നിരക്കാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്.

സ്ഥലം വാടകയ്ക്ക് ആവശ്യമുള്ളവര്‍ പ്രസ്തുത കോംപ്ലക്‌സുകള്‍ സന്ദര്‍ശിച്ച് താല്‍പര്യമുള്ള സ്ഥലത്തിന് വേണ്ടി സര്‍ക്കാര്‍ വെബ്‌സൈറ്റായ www.etenders.kerala.gov.inല്‍ ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നോട്ടിഫിക്കേഷനില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയ ശേഷം പ്രത്യേക യൂണിറ്റുകളായോ ഒറ്റ യൂണിറ്റായോ ഒക്ടോബര്‍ 13ന് മുമ്പായി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കുക.