തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

single-img
30 September 2016

power-cut-kerala

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കല്ലറ സെക്ഷന്‍, മംഗലപുരം സെക്ഷന്‍ മണക്കാട് സെക്ഷന്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം.

കല്ലറ സെക്ഷന്‍ പരിധിയില്‍ വരുന്ന പാങ്ങോട്, പഴവിള, ഭജനമഠം, തൂറ്റിക്കല്‍, ഐരൂര്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടങ്ങുക. മംഗലപുരം സെക്ഷനില്‍ ശാസ്തവട്ടം, കൈലാത്തുകോണം, മാതൃശ്ശേരികോണം, പാലികോണം, പോളിമേല്‍, ചെമ്പകമംഗലം, അലിയാരുകോണം, തോന്നയ്ക്കല്‍, മംഗലപുരം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നാളെയും ഒക്ടോബര്‍ മൂന്ന്, നാല് തിയതികളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മണക്കാട് സെക്ഷനില്‍ മണക്കാട്, ബലവാന്‍ നഗര്‍, മണക്കാട് ജിഎച്ച്എസ് ലൈന്‍, പോസ്‌റ്റോഫീസ് റോഡ്, കുറ്റിക്കാട് ലൈന്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടങ്ങുക.