മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ കേരളത്തിന് ഒരാഴ്ച കൂടി സമയം

single-img
30 September 2016

supreme-court

സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാരിന് സുപ്രിംകോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു. 250ഓളം മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞു കടക്കുകയാണെന്ന സാഹചര്യത്തിലാണ് ഇത്.

ഏകീകൃത കൗണ്‍സിലിംഗിലൂടെ ഈ സീറ്റുകളിലെ പ്രവേശനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതി ഈ അപേക്ഷ അംഗീകരിക്കുകയായിരുന്നു. അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ കരുണ മെഡിക്കല്‍ കോളേജ് ഇനിയും സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു.