അജു വര്‍ഗ്ഗീസിന് വീണ്ടും ഇരട്ടക്കുട്ടികള്‍ • ഇ വാർത്ത | evartha
Entertainment, Movies

അജു വര്‍ഗ്ഗീസിന് വീണ്ടും ഇരട്ടക്കുട്ടികള്‍

aju

യുവനടന്മാരില്‍ മലയാള സിനിമയിലെ പ്രമുഖ സാന്നിധ്യമായ അജു വര്‍ഗ്ഗീസിന് വീണ്ടും ഇരട്ടക്കുട്ടികള്‍ ജനിച്ചു. രണ്ട് ആണ്‍കുട്ടികളാണ് ഇത്തവണ ജനിച്ചത്. ജേക്ക്, ലൂക്ക് എന്നാണ് ഇരുവര്‍ക്കും പേരിട്ടിരിക്കുന്നത്.

അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ജനിച്ചതും ഇരട്ടക്കുട്ടികളായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഇവാന്‍, ജുവാന എന്നാണ് കുട്ടികളുടെ പേര്. മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായ അജുവിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഓണത്തിനിറങ്ങിയ ഒപ്പം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാള സിനിമയുടെ പ്രമോഷന് ഏറെ ശ്രദ്ധിക്കുന്ന അജുവിനോട് ഒരു ആരാധകന്‍ ചോദിച്ചത് ജനസംഖ്യാ വര്‍ദ്ധനവിന്റെ പ്രൊമോഷനും ഏറ്റെടുത്തോയെന്നാണ്.