‘ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’യ്ക്ക് പാകിസ്ഥാനില്‍ വിലക്ക്

single-img
29 September 2016

ms-dhoni-the-untold-story

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനില്‍ വിലക്കി.

പാക് കലാകാരന്‍മാര്‍ ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എം.ജി.സി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ പാക്കിസ്ഥാനിലെ വിതരണാവകാശം ഏറ്റെടുത്തിരുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഐ.എം.ജി.സി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ അറിയിച്ചു.

സുശാന്ത് സിംഗ് രാജ്പുത് ധോണിയായി വേഷമിട്ട ചിത്രം ഈ മാസം 30നാണ് റിലീസ് ചെയ്യുന്നത്.