പ്രതിരോധത്തിന് പാകിസ്താന്‍ സജ്ജം: നവാസ് ഷെരീഫ്

single-img
29 September 2016

sharif

ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക നടപടിയില്‍ അപലപിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയയായി കരുതരുത്. രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.

പാക് മാധ്യമങ്ങളോടാണ് നവാസ് ഷെരീഫ് പ്രതികരിച്ചത്. പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഇന്നലെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയച്ചതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.