മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു

single-img
29 September 2016

thoppil-joppan

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം ജില്ലാ കോടതി ജഡ്ജി എന്‍ അനില്‍ കുമാറാണ് തോപ്പില്‍ ജോപ്പന്റെ റിലീസിങ് താല്‍കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് കോടതി നടപടി.

സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.

റിയല്‍ ഇമേജ് മീഡിയ ടെക്നോളജീസ്, കളമശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍, കടവന്ത്രയിലെ എസ് എന്‍ ഗ്രൂപ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സിനിമയുടെ റിലീസിങ് തടഞ്ഞിരിക്കുന്നത്.