കറുത്ത വസ്ത്രം ധരിച്ച് 5 ഭാഷ സംസാരിക്കുന്ന തീവ്രവാദികള്‍; ഉറാനെ ഭീതിയിലാക്കിയത് 12 വയസുകാരിയുടെ കഥ

single-img
29 September 2016

uran-story-pic

ന്യൂഡല്‍ഹി: ‘കറുത്ത വസ്ത്രം ധരിച്ച സംശയാസ്പദമായ ഒരു കൂട്ടം ആളുകള്‍ ‘സ്‌കൂള്‍’ എന്നും ‘ഒഎന്‍ജിസി’ എന്നും പറയുന്നത് കേട്ടു’ കഴിഞ്ഞ ആഴ്ച നവി മുംബൈയിലെ ഉറാനില്‍ മള്‍ട്ടി-ഏജന്‍സിക്ക് വേണ്ടി നാവികസേന, കോസ്റ്റ് ഗാര്‍ഡ്, എന്‍എസ്ജി, മഹാരാഷ്ട്ര എ.ടി.എസ് എന്നിവര്‍ തിരച്ചില്‍ നടത്തിയത് ഈ വാക്കുകള്‍ കേട്ടിട്ടാണ്. തിരച്ചിലിനൊടുവിലാണ് ഇതെല്ലാം ഒരു 12 വയസുകാരിയുടെ ഭാവനയായിരുന്നെന്ന് കണ്ടെത്തിയത്.

ഉറിയിലെ ഭീകരാക്രമണത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നത് കൊണ്ടാണ് അവിടം മുഴുവന്‍ തിരഞ്ഞത്. പിന്നീട് പെണ്‍കുട്ടി അതൊരു തമാശയാണെന്ന് പറയുകയായിരുന്നു. ഇത്തരം ഒരു വാര്‍ത്ത വന്നാല്‍ എന്തൊക്കെ സംഭവിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാകും എന്നെല്ലാം പിന്നീട് പെണ്‍കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.

‘ഇത്തരം വ്യാജമായ അലര്‍ട്ടുകള്‍ കാരണം അനേകം പണവും വിഭവവും നഷ്ടമാകും അതിനാല്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയക്കാതിരിക്കാന്‍ ശ്രമിക്കണം’ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.