കടല്‍ക്കൊല കേസ്; ഇറ്റാലിയന്‍ നാവികന് സ്വരാജ്യത്ത് തങ്ങാന്‍ സുപ്രീംകോടതിയുടെ അനുമതി

single-img
29 September 2016

italian_marines_reuters_650

ന്യൂഡല്‍ഹി : 2012ല്‍ കേരള തീരത്ത് വെച്ചു രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറക്ക് അന്താരാഷ്ട്ര കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ ഇറ്റലിയില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ എന്‍ ബാലഗോപാല്‍ ഹര്‍ജിയില്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ലാത്തോറക്ക് നേരത്തെ ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയത്. കേസില്‍ നാവികരെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഇന്ത്യക്ക് അധികാരം നല്‍കുന്നത് വരെ ഇരുവരും ഇറ്റലിയില്‍ തുടരുന്നതിന് എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.