നവരാത്രി വിഗ്രഹ എഴുന്നെള്ളത്തിന് ഗാഡ് ഓഫ് ഓണര്‍ നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്: രമേശ് ചെന്നിത്തല

single-img
29 September 2016

ramesh-chennithala

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നവരാത്രി വിഗ്രഹ എഴുന്നെള്ളത്തിന് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ശുചീന്ദ്രത്ത് നല്‍കാത്തത് തികച്ചും ആചാരലംഘനവും പ്രതിഷേധാര്‍ഹവുമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

പത്മനാഭപുരത്ത് നിന്ന് തിരിക്കുന്ന വിഗ്രഹ ഘോഷയാത്രക്ക് കേരളാ പോലീസ് സംരക്ഷണം നല്‍കാത്തത് ചരിത്രത്തില്‍ ആദ്യമായാണ്. രാജഭരണകാലത്ത് ട്രാവന്‍കൂര്‍ പട്ടാളത്തെയും പിന്നീട് ജനകീയ സര്‍ക്കാര്‍ വന്നപ്പോള്‍ സംസ്ഥാന പൊലീസ് സേനയെയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ നിയോഗിക്കാറുണ്ടായിരുന്നു. അത് പിന്‍വലിച്ചത് മതേതരമനസ്സില്‍ മുറിവേല്‍പ്പിക്കാനേ ഉപകരിക്കുകയുള്ളു. സംസ്ഥാനത്ത് രണ്ട് നൂറ്റാണ്ടായി നിലനിന്നു വരുന്ന പാരമ്പര്യവും, ആചാരവും ഇല്ലാതാക്കുന്നത് ഒട്ടും ആശാസ്യമല്ല.

അതുകൊണ്ട് അടിയന്തിരമായി തെറ്റ് തിരുത്തി വിഗ്രഹ ഘോഷയാത്രയിലുടനീളം കേരള പോലീസ് അകമ്പടി സേവിച്ച് സുരക്ഷ ഒരുക്കണമെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.