തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം

single-img
29 September 2016

tomjose18

തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗാ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയത് അടക്കമുള്ള ആക്ഷേപങ്ങളാണ് അന്വേഷണ പരിധിയില്‍.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ ഐഎഎസ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് ആണ് ടോം ജോസ്. പിഡബ്ല്യൂഡി സെക്രട്ടറിയായിരുന്നപ്പോള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.