പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി: നിരവധി ഭീകരരെ കൊലപ്പെടുത്തി

single-img
29 September 2016

kupwara-encounter-650_650x400_71471610349

ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അവരുടെ 20 താവളങ്ങള്‍ തകര്‍ത്ത് ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈനിക ഓപ്പറേഷന്‍സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചു. ഏതാനും ഭീകരരെയും പിടികൂടിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആറ് മണി വരെ ആക്രമണം തുടര്‍ന്നു. ആക്രമണം ആവര്‍ത്തിക്കുന്നില്ലെന്നും അതേസമയം തിരിച്ചടിക്കാന്‍ ഇന്ത്യ എപ്പോഴും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭാഗത്ത് നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പിടിയിലായ ഭീകരര്‍ തങ്ങള്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണെന്ന് സമ്മതിച്ചതായാണ് അറിയുന്നത്. ഇന്ത്യയുടെ നടപടിയെ പാകിസ്ഥാന്‍ അപലപിച്ചു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ഒഴിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും ഇനി ഒരു ഭീകരനെ പോലും ഇവിടേക്ക് നുഴഞ്ഞു കയറാന്‍ അനുവദിക്കില്ലെന്നും രണ്‍ബീര്‍ സിംഗ് വ്യക്തമാക്കി.