മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം വിശേദ മദ്യഷാപ്പുകള്‍ പൂട്ടില്ല

single-img
29 September 2016

keralaliquor

തിരുവനന്തപുരം: യു.ഡി.എഫിന്റെ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പത്ത് ശതമാനം വിശേദ മദ്യഷാപ്പുകള്‍ പൂട്ടില്ല.

ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ഇത്രയും ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ഈ സ്ഥിതി തുടരും. അടുത്തദിവസം തന്നെ ഇതിന്റെ ഉത്തരവിറക്കും.

പത്ത് ശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 270 എണ്ണം ബിവറേജസ് കോര്‍പറേഷന്റെയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്റെയുമാണ്. നിലവിലെ മദ്യനയപ്രകാരം ബിവറേജസ് കോര്‍പറേഷന്റെ 27ഉം കണ്‍സ്യൂമര്‍ഫെഡിന്റെ നാലും ഔട്ട്‌ലെറ്റുകള്‍ അടക്കം 41 എണ്ണം പൂട്ടണമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബിവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പത്ത് ശതമാനം കടകള്‍ വീതം എല്ലാവര്‍ഷവും പൂട്ടാന്‍ തീരുമാനിച്ചിരുന്നത്.

പുതിയ മദ്യനയം ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നേരത്തെ തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മദ്യനിരോധമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നിലപാടെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കിയിരുന്നു.