ചാമ്പ്യന്‍സ് ലീഗ്: ബാര്‍സലോണക്ക് ജയം, ബയേണിന് തോല്‍വി, സിറ്റിക്ക് സമനില

single-img
29 September 2016
യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഓട്ടാമെന്‍ഡിയും സെല്‍റ്റികിന്റെ മൗസ ഡെംപെലെയും പന്തിനായുള്ള പോരാട്ടത്തില്‍

യുവേഫ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഓട്ടാമെന്‍ഡിയും സെല്‍റ്റികിന്റെ മൗസ ഡെംപെലെയും പന്തിനായുള്ള പോരാട്ടത്തില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയ്ക്ക് എവേ മത്സരത്തില്‍ ജയം. സൂപ്പര്‍ താരം മെസി ഇല്ലാതെ ഇറങ്ങിയിട്ടും തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് ബാഴ്‌സലോണ താരങ്ങള്‍ എത്തി. ജര്‍മന്‍ ടീം മ്യൂണ്‍ചന്‍ഗ്ലാദ്ബാഷിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ വീഴ്ത്തിയത്.

ജര്‍മനിയിലെ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ അത്ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചു. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ സ്‌കോട്ടിഷ് ലീഗിലെ സെല്‍റ്റിക് സമനിലയില്‍ തളച്ചത് കൗതുകമായി. മൂന്നു തവണ പിന്നില്‍ നിന്ന ശേഷമാണ് സിറ്റി സെല്‍റ്റിക്കിനെതിരെ സമനില കൊണ്ട് രക്ഷപ്പെട്ടത്. ആഴ്‌സനല്‍, പി.എസ്.ജി, നാപോളി ടീമുകളും ജയം കണ്ടു.

മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ ഒറ്റ ഗോളിനാണ് ബയേണ്‍ അത്ലറ്റികോയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്. സീസണില്‍ ബയേണിന്റെ ആദ്യത്തെ തോല്‍വിയാണിത്.