യുവരാജ് സിംഗ് വിവാഹിതനാവുന്നു

single-img
28 September 2016

yuvi-and-hazel_12-1_647_040616071600

ചണ്ഡീഗഡ്: ഇന്ത്യന്‍ കിക്കറ്റിലെ യുവരാജാവ് വിവാഹിതനാവാന്‍ പോകുന്നു. യുവരാജിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് മുന്‍പായിരിക്കും വിവാഹമെന്നാണ് സൂചന. കാമുകി ഹെയ്‌സല്‍ കീച്ചുമായുള്ള വിവാഹം നവംബര്‍ 30ന് നടക്കുമെന്ന് യുവരാജ് പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്നിരുന്നു.

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹചടങ്ങുകള്‍ ചണ്ഡീഗഡില്‍ നടക്കും. തുടര്‍ന്ന് സിഖ്-ഹിന്ദു ആചാരപ്രകാമുള്ള വിവാഹം ദില്ലിയിലാണ് നടക്കുക. നാല് ദിവസം നീണ്ടനില്‍കുന്ന ഈ ചടങ്ങില്‍ ബോളിവുഡിലെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലായത്.