രക്ഷിതാക്കളെ ബന്ദിയാക്കി 12കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

single-img
28 September 2016

lucknow-gang-rape_650x400_61475039304

ലക്നൗ: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ടമാനഭംത്തിനിരയാക്കി. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. 20 ഓളം പേരുള്ള സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു.

രക്ഷിതാക്കളെ വീട്ടില്‍ കെട്ടിയിട്ട ശേഷമാണ് സംഘം പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയത്. വീടിന് അകലെവെച്ച് അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

അക്രമത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ബലന്ദ് ശഹര്‍ ഹൈവേയില്‍ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ കവര്‍ച്ച ചെയ്യുകയും പുരുഷന്‍മാരെ കെട്ടിയിട്ട് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമാണ് അന്ന് ഉണ്ടായത്.